Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Residential Areas

Kollam

ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ഒഴിവാക്കണമെന്ന്

തെ​ന്മ​ല: ക​സ്തൂ​രി​രം​ഗ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​സ്ഥി​തിലോ​ല പ്ര​ദേ​ശ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ജ​ന​വാ​സ മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന മേ​ഖ​ല​ക​ളും പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തെ​ന്മ​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കി.

തെ​ന്മ​ല പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​മ​ണ്‍ വി​ല്ലേ​ജും തെ​ന്മ​ല വി​ല്ലേ​ജും ഉ​ള്‍​പ്പെ​ടു​ന്ന ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ​യും ഉ​പ​ജീ​വ​ന​ത്തെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്ന് പ്ര​മേ​യം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

നൂ​റ്റാ​ണ്ടു​ക​ളാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ളും ക​ര്‍​ഷ​ക​രും ത​ങ്ങ​ളു​ടെ വീ​ടു​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും അ​നു​ബ​ന്ധ തൊ​ഴി​ലു​ക​ളും ആ​ശ്ര​യി​ച്ചാ​ണ് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. അ​വ​രു​ടെ ജീ​വി​ത ാഹ​ച​ര്യ​ങ്ങ​ളും ഭൂ​മി​യു​ടെ സ്വ​ഭാ​വ​വും പ്രാ​ദേ​ശി​ക യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളും പ​രി​ഗ​ണി​ക്കാ​തെ പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.
ഇ​എ​സ്എ വി​ജ്ഞാ​പ​നം നി​ല​വി​ലെ രൂ​പ​ത്തി​ല്‍ ന​ട​പ്പാ​ക്കി​യാ​ല്‍ കൃ​ഷി, വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം, അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍, റോ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ഇ​ത് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ സു​ര​ക്ഷ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ഭ​ര​ണ​സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തി​നാ​ല്‍ ഇട​മ​ണ്‍ വി​ല്ലേ​ജി​ലെ​യും തെ​ന്മ​ല വി​ല്ലേ​ജി​ലെ​യും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍, കൃ​ഷി​യി​ട​ങ്ങ​ള്‍, വീ​ടു​ക​ള്‍, പൊ​തു​സ്ഥാ​പ​ന​ങ്ങ​ള്‍, സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മേ​ഖ​ല​ക​ള്‍ എ​ന്നി​വ പ​രി​ധി​യി​ല്‍ നി​ന്ന് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യും നി​ല​വി​ലു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കു​ക​യും വേ​ണ​മെ​ന്ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് തെ​ന്മ​ല പ​ഞ്ചാ​യ​ത്ത് പ്ര​മേ​യ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ള്‍ അ​വ​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു ന​ട​പ​ടി​യും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും തെ​ന്മ​ല​യു​ടെ ജ​ന​വാ​സ മേ​ഖ​ല​ക​ളു​ടെ​യും കൃ​ഷി​യി​ട​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നാ​യി ഭ​ര​ണ​സ​മി​തി ശ​ക്ത​മാ​യ നി​ല​പാ​ട് തു​ട​രു​മെ​ന്നും പ്ര​മേ​യം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up